സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ… ഈസിയായി ശെരിയാക്കാം

നമ്മുടെ വീടുകളിൽ മിക്കദിവസങ്ങളിലും നാലുമണി പലഹാരമോ അല്ലെങ്കിൽ രാവിലത്തെ പലഹാരമോ ആയി ഉണ്ടാക്കുന്ന ഒന്നാണ് നൂൽപ്പുട്ട് അഥവാ നൂലപ്പം. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ ആസ്വദിച്ചു കഴിക്കുന്ന ഒരു പലഹാരമാണ് ഇത്. തേങ്ങാപ്പാലിന് ഒപ്പമോ അല്ലെങ്കിൽ എന്തെങ്കിലും കറി ഉപയോഗിച്ചോ ഇത് കഴിക്കാം. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം നൂലപ്പം ഉണ്ടാകുന്നത് കുറച്ച് സമയം ചിലവഴിച്ച് ചെയ്യേണ്ട ഒരു പണി തന്നെയാണ്. മാവ് കുഴയ്ക്കാനും പിന്നീട് അത് അച്ചിൽ നിറച്ച് നൂല് പരുവത്തിൽ ആക്കി എടുക്കാനും എല്ലാം അവർ കുറച്ച് അധികം കഷ്ടപ്പെടേണ്ടി വരും.

എന്നാൽ ഇത്തരത്തിൽ നൂൽപ്പുട്ട് ഉണ്ടാക്കുമ്പോൾ കണ്ടുവരുന്ന സ്ഥിരം ഒരു പ്രശ്നമാണ് മാവ് മുകളിലേക്ക് കയറിവരുന്നത്. ഇത്തരത്തിൽ ചില്ലിന് മുകളിലുമായി മാവ് അടിഞ്ഞു കൂടുന്നതുകൊണ്ട് ഒരു പരിധി കഴിയുമ്പോൾ നമുക്ക് അത് കറക്കാൻ ബുദ്ധിമുട്ടായിരിക്കും. പിന്നെ വീണ്ടും ഊരി അതെല്ലാം മാറ്റിയതിനുശേഷം വീണ്ടും മാവ് നിറച്ച് വേണം നൂലപ്പം വീണ്ടും ഉണ്ടാക്കാൻ. കാലങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്നവരാണ് വീട്ടമ്മമാർ. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അതിനൊരു പരിഹാരവും ആയിട്ടാണ്. അതിനായി അച്ചിന്റെ വലുപ്പത്തിൽ ഒരു കഷണം പ്ലാസ്റ്റിക് മുറിച്ചെടുക്കുക. അൽപം കട്ടിയുള്ളത് ആയാൽ നല്ലത്. ശേഷം മാവ് നിറച്ചതിനു ശേഷം ആദ്യം ഈ പ്ലാസ്റ്റിക് കഷണം വെച്ചതിനുശേഷം പിന്നീട് അച്ച് ഉപയോഗിച്ച് അടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് മുകളിലേക്ക് കയറി വരുന്നത് ഇല്ലാതാവും. ഒന്ന് പരീക്ഷിച്ചു നോക്കൂ. എങ്ങനെയാണെന്ന് കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.