എലിയെ പേടിച്ച് ഇല്ലം ചുടുക എന്നുള്ള ഒരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ല് പോലെ തന്നെ വീട്ടിലുള്ള മുഴുവൻ സാധനങ്ങളും നശിപ്പിച്ചാലും കുഴപ്പമില്ല എങ്ങിനെയെങ്കിലും എലിയെ പിടിക്കണമെന്ന് ഉള്ള മനോഭാവം നമുക്ക് ഉണ്ടായിട്ട് കാര്യമില്ല. ഒന്നും നശിപ്പിക്കാതെ എങ്ങനെ സമർത്ഥമായി എലിയെ പിടിക്കാം എന്നുള്ളതാണ് നമ്മൾ ചിന്തിക്കേണ്ടത്. നമുക്കറിയാം മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് എലിശല്യം.
പണ്ടൊക്കെ ഓട് വീടുകളിലും ഓലപ്പുരകളിലും ആണ് എലിശല്യം കൂടുതലായും ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലും എലികളെ കണ്ടുവരുന്നു. അവർ വരുന്നതും പോകുന്നതും ആരുമറിയില്ല. എന്നാൽ സാധനങ്ങൾ മുഴുവൻ കടിച്ചുമുറിച്ചു നശിപ്പിക്കുമ്പോൾ ആണ് എലികളെ കുറിച്ച് ആളുകൾ ബോധവാന്മാർ ആകുന്നത്. എലികൾ പലരോഗങ്ങളും വരുത്തുന്നത് കൊണ്ട് അവയെ സൂക്ഷിക്കുക തന്നെ വേണം.
അത്തരത്തിൽ വീട്ടിൽ ഉള്ള സാധാരണ വസ്തുക്കൾ വച്ചുകൊണ്ട് എലിയെ എങ്ങനെ തുരത്താം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു കഷണം തക്കാളി ആണ്. അതിനു മുകളിലേക്ക് കുറച്ച് മുളകുപൊടി തൂവികൊടുക്കുക. മുളകുപൊടി തക്കാളി നന്നായി വലിച്ചെടുത്ത ശേഷം അതിനു മുകളിലേക്ക് ശർക്കര കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. എന്നിട്ട് എലികൾ കൂടുതലായി വരുന്ന സ്ഥലത്ത് ഇത് വെച്ചു കൊടുക്കുക. തക്കാളിയും ശർക്കരയും തിന്നാൻ വരുന്ന എലി മുളകുപൊടി ഇട്ട ഈ തക്കാളി കഴിക്കുന്നത് മൂലം എരിവ് സഹിക്കവയ്യാതെ പിടഞ്ഞു മരിക്കും. അങ്ങനെ എളുപ്പത്തിൽ എലി ശല്യം ഇല്ലാതാക്കാം. ഇതേ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….