കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാം അടുക്കളയിലെ ഈ സാധനം ഉണ്ടായാൽ മതി

കാഴ്ച ശക്തി കുറഞ്ഞു വരുന്നത് ഇപ്പോൾ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒന്നാണ്. അധികനേരം ഉള്ള മൊബൈൽ ഉപയോഗവും കമ്പ്യൂട്ടറിൽ ഉള്ള പഠനവുമെല്ലാം ആണ് കുട്ടികളുടെ കാഴ്ചയ്ക്ക് മങ്ങൽ ഏൽക്കുന്നതിന് കാരണം.

പ്രായമാകുംതോറും കാഴ്ചയ്ക്ക് മങ്ങൽ ഏൽക്കാറുണ്ട്. കുട്ടികളിൽ ഇങ്ങനെ കാഴ്ച ശക്തി കുറഞ്ഞു വരുമ്പോൾ അവർക്ക് പഠനത്തോട് പോലും വിരസത തോന്നുകയും കളിക്കാനും മറ്റുമുള്ള അവരുടെ ഇൻട്രസ്റ്റ് നഷ്ടപ്പെടുകയും ചെയ്യും. പലർക്കും പല രീതിയിലാണ് കണ്ണിന്റെ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാവുക. ചിലർക്ക് ദൂരെയുള്ളത് വ്യക്തമായി കാണാൻ കഴിയാത്ത രീതിയിലായിരിക്കും കാഴ്ച മങ്ങി തുടങ്ങുക. മറ്റുചിലർക്ക് അടുത്തുള്ളത് കാണാൻ കഴിയാത്ത രീതിയിൽ ആയിരിക്കും. ഇവ രണ്ടും പ്രശ്നമാണ്.

കണ്ണിലെ ചെറിയ മങ്ങൽ പോലും വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ എളുപ്പം അത് ചികിത്സിച്ചു മാറ്റേണ്ട തന്നെയാണ്. അതോടൊപ്പം തന്നെ കാഴ്ചശക്തി നല്ല രീതിയിൽ ആകാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

നമുക്കറിയാം നമ്മുടെ ശരീരത്തിലെ പല ഞരമ്പുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. കാലിൽ നിന്ന് തലച്ചോറിലേക്ക് വരെ കിടക്കുന്ന ഞരമ്പുകൾ ഉണ്ട്. അത്തരത്തിൽ കാലിനടിയിൽ നിന്ന് കണ്ണിലേക്ക് പോകുന്ന ഞരമ്പുകളും ഉണ്ട്. അതുകൊണ്ടുതന്നെ കാലിന്റെ ഉള്ളനടിയിൽ അല്പം നെയ്യ് തടവി ദിവസവും മസാജ് ചെയ്യുന്നത് കണ്ണിന്റെ കാഴ്ച വർധിക്കുന്നതിന് സഹായിക്കും.

അതുപോലെ അല്പം ആൽമണ്ട് ഓയിലും (ബദാം ഓയിൽ), അല്പം ആവണക്കെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് കണ്ണിനു മുകളിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതും കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കണ്ണിനു മുകളിൽ മസാജ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണുകളിലേക്ക് ഓയിൽ പോകാതെ നോക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.