മുഖക്കുരുവും, മുഖക്കുരു വന്നതിൻ്റെ പാടും വളരെ വേഗത്തിൽ മാറ്റാം

മുഖ സൗന്ദര്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് മുഖക്കുരു. മുഖക്കുരു മാറിയാലും മുഖക്കുരു വന്നതിന്റെ പാടുകളും കുഴികളും അങ്ങനെ തന്നെ നിലനിൽക്കും. ഇത് ഒരു വൃത്തികേടായി മുഖത്ത് ഇങ്ങനെ നിലനിൽക്കുന്നത് പലർക്കും അസ്വസ്ഥതയാണ്. ഇത് മാറ്റാനായി പല വഴികളും പരീക്ഷിച്ച് മടുത്തു പോയവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അത്തരം യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഇത്തരം പാടുകൾ എല്ലാം മാറ്റി എടുക്കുന്നതിന് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പും ആയിട്ടാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് തക്കാളിയും തുളസിയിലയും ചെറുപയർ പൊടിയും ആണ്. ഇവ മൂന്നും മുഖസൗന്ദര്യത്തിന് വളരെയധികം നല്ലതാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. തക്കാളിയും ചെറുപയറും എല്ലാം വെറുതെ മുഖത്തിട്ടാൽ തന്നെ മുഖത്തിന് നല്ലൊരു തെളിച്ചു മിനുസവും ലഭിക്കുന്നതാണ്.

അതിനായി ഒരു പാത്രത്തിലേക്ക് അല്പം ചെറുപയർ പൊടി എടുക്കുക. അതിലേക്ക് തക്കാളി അരച്ചത് ചേർക്കുക. കുറച്ചു തുളസിയിലയുടെ നീര് പിഴിഞ്ഞെടുത്തത് കൂടി ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്തു മുഖക്കുരു ഉള്ളിടത്ത് പുരട്ടി കൊടുക്കുക. മാറ്റം നിങ്ങൾക്ക് തന്നെ നേരിട്ട് കണ്ടാൽ അറിയാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published.