ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സന്ധികളിലും കൈകാലുകളിലും വരുന്ന വേദനയും, നീരും ഒക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് യൂറിക്കാസിഡ് കൂടുന്ന അവസ്ഥ. എന്നാൽ ഇത് അത്ര നിസാരക്കാരനല്ല.
യൂറിക്കാസിഡ് വർധിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് കിഡ്നി സംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം വരുന്നതിനും ഇത് വഴിതെളിക്കും. ഇത്തരത്തിൽ യൂറിക് ആസിഡ് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ കഴിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇന്ന് നിങ്ങളെ പരിജയപ്പെടുത്തുന്നത്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് പച്ചപപ്പായ ആണ്. പപ്പായ പല പേരുകളിലാണ് പലസ്ഥലങ്ങളിലും അറിയപ്പെടുന്നത്. ഓമക്ക, കൊപ്പക്കായ എന്നൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. യൂറിക് ആസിഡിന് ഇത് നല്ലൊരു മരുന്നാണ്. ഒരു ചെറിയ കഷ്ണം പപ്പായ എടുത്ത് അത് നന്നായി കഴുകി വൃത്തിയാക്കി കുഞ്ഞു കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഇതാണ് നമ്മൾ കഴിക്കേണ്ടത്. ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….