ആന പ്രേമത്തിന് പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്. ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. കൊറോണക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും ഇത്തരം ഉത്സവങ്ങളാണ്.
ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്. ഇത്തരത്തിൽ ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. വളരെയധികം നാശനഷ്ടങ്ങളാണ് ആനകൾ ഉണ്ടാക്കി വെക്കുക. കണ്ണിൽ കണ്ടതെല്ലാം അവ നശിപ്പിക്കും.
ആനയ്ക്ക് മതം ഇളകിയാൽ പിടിച്ചാൽ കിട്ടില്ല എന്ന് തന്നെ പറയാം. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്സവപ്പറമ്പിൽ ആന ഇടയുന്ന കാഴ്ചയാണ് ഇത്. അവിടെ ഉള്ള വാഹനങ്ങളും കണ്ണിൽ കണ്ട എല്ലാ സാധനങ്ങളും ആന നശിപ്പിക്കുന്നത് കാണാം. അറിയാൻ ആയി വിഡിയോ
ഒന്ന് കണ്ടു നോക്കൂ…