ഒരു ചെറിയ മെഴുകുതിരി കഷ്ണം മതി ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ

ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ പല വിധത്തില്‍ ആളുകളെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആണ് ഇത്തരത്തിൽ കാലു വിണ്ടുകീറുന്നത് സംഭവിക്കുന്നത്.

കാലിന്റെ ഉപ്പൂറ്റിയിൽ വരകൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. കാണുമ്പോൾ വളരെയധികം വൃത്തികേടായി തോന്നുന്ന രീതിയിൽ കാലിലെ തൊലി പൊളിഞ്ഞു ഇരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കാൽ വിണ്ടുകീറുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് മെഴുകുതിരിയാണ്. ഒരു ചെറിയ മെഴുകുതിരി എങ്ങനെയാണ് ഇത് മാറ്റുന്നത് എന്ന് അറിയണ്ടേ. അതിനായി ആദ്യം കുറച്ചു മെഴുകുതിരി ചുരണ്ടി എടുക്കുക. അല്ലെങ്കിൽ ഗ്രൈറ്റ് ചെയ്ത് എടുത്താലും മതി. ശേഷം അതിലേക്ക് വെളിച്ചെണ്ണയോ അൽപം ഒലീവ് ഓയിലോ ചേർത്ത് അതിനെ നന്നായി അലിയിച്ചു എടുക്കുക. അതിനുശേഷം ഇത് ഡബിൾ ബോയിലിംഗ് മെത്തേഡിൽ ചൂടാക്കിയെടുക്കുക. ചൂടാറുമ്പോൾ ഇത് കുറച്ചു കട്ടിയിൽ വാസലിൻ രൂപത്തിലാകും.

അങ്ങനെ ആയതിനുശേഷം ഇത് വീണ്ടു കീറിയ ഭാഗങ്ങളിൽ തേച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ കാലിലെ വിണ്ടുകീറൽ മാറുന്നതിനു സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.