ചുമയ്ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
ചുമക്ക് ഉടനടി ആശ്വാസം ഇതാ ചില ഒറ്റമൂലികൾ ചെറിയ ഒരു ചുമ പോലും നമ്മളെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം മാത്രമല്ല പലപ്പോഴും ചുമ വരാന്‍ കാരണം. കഫം അല്ലെങ്കില്‍ അസ്വസ്ഥ ഉണ്ടാക്കുന്ന അന്യ പദാര്‍ത്ഥങ്ങള്‍ തൊണ്ടയിലേക്ക് ഒഴുകുമ്പോള്‍ ഉണ്ടാകുന്ന അനൈശ്ചിക പ്രവര്‍ത്തനമാണ് ചുമ. തൊണ്ടയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ നമ്മള് ചുമക്കുള്ള വീട്ടു മരുന്നുകള്‍ തേടാറുണ്ട്. അല്ലെങ്കില്‍ ചുമയുടെ ലക്ഷണങ്ങള്‍ക്ക് പ്രതിവിധി കാണുന്നതിന് പെട്ടെന്ന് ആശ്വാസം നല്കുന്നതൊണ്ടയ്ക്ക് പരമ്പരാഗതമായുള്ള പ്രതിവിധികള്‍ തേടും. ശ്വാസ നാളം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് നിങ്ങളുടെ ശരീരം എന്നതിന്റെ സൂചനയാണ് ചുമ. ശ്വാസകോശത്തിലെ അമിത കഫമാണ് മിക്കപ്പോഴും ചുമക്ക് കാരണം,
ഇത് ശ്വാസകോശത്തിലെ ശ്ലേഷ്മപാളിയുടെ സങ്കോചത്തിനും അസ്വസ്ഥതക്കും കാരണമാകും എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതേസമയം ശ്വാസ നാളത്തില്‍ കഫത്തിന്റെയും മറ്റ് ദ്രവങ്ങളുടെയും സാന്നിദ്ധ്യമാണ് നനവുള്ള ചുമക്ക് കാരണം. സാധാരണ ഇത് ന്യൂമോണിയ, ബ്രോക്കൈറ്റിസ് , സൈനസൈറ്റിസ്, ക്ഷയം പോലുള്ള രോഗങ്ങളുടെ ലക്ഷണമാണ്. തുടര്‍ച്ചയായുള്ള ചുമ നെഞ്ച് വേദനക്ക് കാരണമാകാം. എപ്പോഴും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുക. ശ്ലേഷ്മ പാളിയില്‍ ഈര്‍പ്പം നിലനില്ക്കാനും കഫം എളുപ്പത്തില്‍ പുറന്തള്ളാനും ഇത് സഹായിക്കും. ചുമക്ക് ആശ്വാസം നല്കുന്ന 6 വീട്ടു മരുന്നുകള്‍ വരണ്ട ചുമക്കും കഫത്തോടു കൂടിയ ചുമക്കും ഒരുപോലെ ആശ്വാസം ലഭിക്കാന്‍ ഈ വീട്ടുമരുന്നുകള്‍ പരീക്ഷിച്ചു നോക്കാം.