മുടി തഴച്ച് വളരാൻ ഉള്ളി നീര്

മുടി വളരാൻ വഴികൾ തേടി നടക്കുന്നവരാണ് പലരും. ഇതിനായി തികച്ചും സ്വാഭാവിക വഴികൾ ധാരാളമുണ്ട്. പലതും നമ്മുടെ അടുക്കളയിൽ നിന്നും കണ്ടെടുക്കാവുന്നതും പരീക്ഷിയ്ക്കാവുന്നതുമാണ്. ഇത്തരത്തിൽ പലതും ഭക്ഷണ വസ്തുക്കളുമാണ്. ഇതിലൊന്നാണ് സവാള. ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഏകദേശം അര മണിക്കൂറെങ്കിലും സവാള നീര് മുടിയിൽ ഇരിക്കാൻ അനുവദിക്കുക. ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടോ, മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറഞ്ഞ് മുടി തഴച്ച് വളരുന്നത് നിങ്ങൾക്ക് കാണാം. സവാള പല രീതിയിലും മുടി വളർച്ചയ്ക്ക് ഉപയോഗിയ്ക്കാം.

 

സവാള ,ഇതിന് ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.സവാളയുടെ ഗുണം മുടിയ്ക്ക് പൂര്‍ണമായി ലഭിയ്ക്കാന്‍ ഏറ്റവും നല്ലത് ഇത് തനിയെ മുടിയില്‍ പുരട്ടുകയെന്നത് കൂടിയാണ്. മുടിയുടെ ആരോഗ്യത്തിനും കെരാറ്റിന്‍ ഏറെ പ്രധാനമാണ്. കെരാറ്റിന്‍ എന്ന പുറം പാളിയ്ക്കു കേടുണ്ടായാല്‍ മുടിയെ ഇത് ഏറെ ദോഷകരമായി ബാധിയ്ക്കും. ഇത് പ്രോട്ടീന്‍ പാളിയാണ്. ഇതിനെ സംരക്ഷിയ്ക്കാന്‍ സവാള നീര് നല്ലതാണ്.മറ്റ് ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ ഇതിന്റെ ഗുണം കുറയുന്നു. ഇത് തനിയെ പുരട്ടാന്‍ മടിയെങ്കില്‍ മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം.

Leave a Reply

Your email address will not be published.