മുടി വളർച്ച ഇരട്ടിയാക്കാൻ ഇഞ്ചിനീര് ഒറ്റമൂലി

ഏതൊരു നാടൻ വിഭവമായാലും അതിൻ്റെ പാചകത്തിൽ ഇഞ്ചി കൂടി ചേർന്നാൽ കറിയുടെ രുചിയല്പം കൂടുമെന്ന് പറയേണ്ടതില്ലല്ലോ. ഇഞ്ചി നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഒട്ടനവധിയാണ് എന്ന കാര്യം എല്ലാവരും സമ്മതിക്കും. എന്നാൽ കേശ പരിപാലനത്തിൻ്റെ കാര്യത്തിലും ഇഞ്ചി ഫലപ്രദമാണ് എന്ന് പറഞ്ഞാൽ ഒരുപാടുപേർ വിശ്വസിക്കാൻ മടിക്കും. ഇഞ്ചിയൊക്കെ തലയിലെങ്ങനെ ഉപയോഗിക്കാനാണ് എന്ന് ചോദിക്കാൻ വരട്ടെ. നാമിന്ന് പുറത്തു നിന്നും വാങ്ങി ഉപയോഗിച്ചുവരുന്ന ഓർഗാനിക് ഹെയർകെയർ ഉൽപ്പന്നങ്ങളായ കണ്ടീഷണറുകളിലും ഷാംപൂവുകളിലുമെല്ലാം ഒരു പ്രധാന ഘടകമായി ഇഞ്ചി ഉപയോഗിക്കാറുണ്ട് എന്ന കാര്യം അധികമാർക്കും അറിവുണ്ടാവില്ല.

 

യഥാർത്ഥത്തിൽ നാമത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.നീളമുള്ളതും പൊട്ടിപ്പോകാത്തതുമായ മുടിയിഴകളുടെ യാത്ര ആരംഭിക്കുന്നത് ആരോഗ്യമുള്ള മുടിവേരുകളിൽ നിന്നാണ്. തലയോട്ടിയിലെക്കുള്ള രക്തചംക്രമണം ആരോഗ്യകരമായെങ്കിൽ മാത്രമേ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനാവൂ. ഇഞ്ചിയിലെ പ്രധാന ആന്റിഓക്‌സിഡൻ്റായ ജിഞ്ചെറോൾ നിങ്ങളുടെ തലയോട്ടിലെ രക്തചക്രമണത്തിന് ഉത്തേജനം നൽകുകയും തലമുടിയുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി മുടിയുടെ കട്ടി കുറയുക, മുടി കൊഴിച്ചിൽ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

Leave a Reply

Your email address will not be published.