ചുമ മാറാൻ ഇതാ പുതിയ രീതി വീട്ടിൽ തന്നെ

ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്..ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ കുടിക്കുന്ന് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും

 

. തേന്‍ തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്. നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഒരു സ്പൂണ്‍ തേന്‍ മാത്രമായി കഴിക്കുന്നതും നല്ലതാണ്.
‌കഫക്കെട്ടും ചുമയും മാറാൻ ഏറെ നല്ലതാണ് പുതിനയില. പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നു. പുതിനയില അല്ലാതെ കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

https://youtu.be/chQhus8kJXk

Leave a Reply

Your email address will not be published.