ഓറഞ്ച് തൊലി കളയല്ലേ മുഖം തിളങ്ങാൻ ഇതാ ചില ഫെയ്‌സ് പാക്കുകൾ

ഓറഞ്ച്‌ കഴിക്കാൻ നമുക്ക്‌ എല്ലാം ഇഷ്ടമാണ്‌. എന്നാൽ അതിന്റെ തൊലി എന്താണ്‌ ചെയ്യാറ്‌? വലിച്ചെറിഞ്ഞു കളയും അല്ലേ? നിങ്ങൾ തിളങ്ങുന്ന ചർമ്മം നേടാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പതിവ്‌ ഇനിമുതൽ ഉപേക്ഷിക്കാം. ഓറഞ്ചിന്റെ അല്ലി മാത്രമല്ല തൊലിയും പലതരത്തിൽ നിങ്ങളെ സഹായിക്കും എന്ന്‌ ഒരു പക്ഷെ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും. നിങ്ങൾ എപ്പോഴും വലിച്ചെറിഞ്ഞു കളയുന്ന ഈ ഓറഞ്ച്‌ തൊലി ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടാകും   എന്നാൽ ഇനി ധൈര്യമായി വിശ്വസിച്ചോളൂ, നിങ്ങളുടെ ചർമ്മത്തിന്‌ തിളക്കം നൽകാൻ സഹായിക്കുന്ന നിരവധി സൗന്ദര്യ ഗുണങ്ങൾ ഓറഞ്ച്‌ തൊലിയിൽ അടങ്ങിയിട്ടുണ്ട്‌ .

ചർമ്മത്തിന്റെ വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ഓറഞ്ച്‌ തൊലി സഹായിക്കും. ചർമ്മത്തിന്‌ ഗുണകരമാകുന്ന നിരവധി ഘടകങ്ങൾ ഓറഞ്ച്‌ തൊലിയിൽ അടങ്ങിയിട്ടുണ്ട്‌. തിളങ്ങുന്ന ചർമ്മം നേടാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണിത്‌. ഓറഞ്ച്‌ തൊലി ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ സ്വന്തമായി മുഖലേപനം തയ്യാറാക്കാം. പതിവായി ഈ മുഖലേപനം ഉപയോഗിക്കുന്നതിലൂടെ കറുത്ത പാടുകൾ, ചർമ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷൻ), ബ്ലാക്‌ഹെഡ്സ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തിന്‌ സ്വാഭാവിക തിളക്കം നൽകും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *