ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഇവർ. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകൾ കാരണമാവാറുണ്ട്. ഈച്ചകളെ തുരത്താനായി ഇന്ന് പലതരത്തിലുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നതും വളരെ ദോഷകരമാണ് എന്ന് പറയപ്പെടുന്നു. നിരവധി രാസ വസ്തുക്കളാൽ നിറഞ്ഞ ഇത്തരം ഉല്പന്നങ്ങൾ ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും വലിയ ആക്ഷേപമുണ്ട്.
മൺസൂൺ കാലം പ്രത്യേകിച്ചും വീടുകളിലെ ഈച്ചയുടെ ശല്യം അതിവേഗം വർദ്ധിക്കാൻ സാധ്യതയുള്ള കാലമാണ്. പ്രത്യേകിച്ചും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനുമൊക്കെ ശരിയായ ശ്രദ്ധ നൽകുന്നില്ലെങ്കിൽ ഈ പ്രാണികൾ അവിടം വാസസ്ഥലമാക്കി മാറ്റും. ഈച്ചയെ തുരത്താനായി പ്രകൃതിദത്ത മാർഗ്ഗങ്ങൾ കുറേയുണ്ട്. ഇവ വളരെ ചെലവ് കുറഞ്ഞതാണെന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെ യാതൊരു രീതിയിലും ബാധിക്കാത്തതുമാണ്. ഈച്ചയെകൊണ്ട് പൊറുതിമുട്ടിയെങ്കിൽ ഇതിന് പരിഹാരം കാണാനായി ചില എളുപ്പ വഴികൾ ഇതാ. കൂടുതൽ അറിയാൻ വീഡിയോ കാണുക