പ്രമേഹ നിയന്ത്രണം ഒരു ആജീവനാന്ത പ്രക്രിയയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മാനസികാവസ്ഥയിൽ വരെ മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇന്ന് പരക്കെ കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ചെറുപ്പക്കാരിലെന്നോ പ്രായമായവരില്ലെന്നോ വ്യത്യാസമില്ലാതെ പ്രമേഹം ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതിന്റെ ഒപ്പം തന്നെ പ്രമേഹം മറ്റു ചില കാര്യങ്ങളെക്കൂടി ബാധിക്കും. അതിലൊന്നാണ്, ഈ അവസ്ഥ നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കും എന്നത്. അസ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രമേഹം നിയന്ത്രിച്ച് നിർത്തേണ്ടതിന്റെ ആവശ്യകത ശരിയായി മനസിലാക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്താൽ ഷുഗർ പൂർണമായി ഇല്ലാതാക്കാം