നഖത്തിലെ മഞ്ഞ നിറം വളരെ എളുപ്പത്തിൽ കളയാം

ചിലരുടെ നഖങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? മഞ്ഞനിറം കയറി, വശങ്ങൾ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. മിക്കപ്പോഴും ഇത് ശുചിത്വമില്ലായ്മയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടാറ്. എന്നാൽ സത്യാവസ്ഥ അങ്ങനെയായിരിക്കണമെന്നില്ല. പല അസുഖങ്ങളുടെയും പല ശീലങ്ങളുടെയും ഭാഗമായി ഇത് സംഭവിക്കാം. ഇങ്ങനെ നഖത്തിൽ മഞ്ഞനിറം കയറുന്നത്, പലർക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നമാണ് ഉണ്ടാക്കാറ്. സാധാരണഗതിയിൽ എന്തെല്ലാം കാര്യങ്ങളാണ് നഖങ്ങളിൽ മഞ്ഞനിറമുണ്ടാകാൻ കാരണമാകുന്നത്? നമുക്ക് നോക്കാം.

 

 

നമ്മുടെ പതിവ് ഭക്ഷണരീതി ഒന്ന് ശ്രദ്ധിക്കുക. മിക്കപ്പോഴും ഇന്ത്യൻ ഭക്ഷണരീതിയെന്നാൽ നിറയെ മസാല ചേർത്ത ‘സ്‌പൈസി’യായ കറികളെല്ലാം അടങ്ങുന്നതാണ്. പതിവായി, ഇത്തരത്തിൽ മഞ്ഞളും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ നിറം നഖത്തിൽ കൂടാൻ സാധ്യതയുണ്ട്.
ഇനി, ആദ്യം സൂചിപ്പിച്ചത് പോലെ പല തരം അസുഖങ്ങളുടെ ഭാഗമായും നഖത്തിൽ നിറം മാറ്റമുണ്ടാകാം. തൈറോയ്ഡ്, സോറിയാസിസ്, പ്രമേഹം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ലിംഫാറ്റിക് പ്രശ്‌നങ്ങളുള്ളവരിലും ഈ ലക്ഷണം കാണാറുണ്ട്. അതിനാൽ നഖത്തിലെ മഞ്ഞനിറം എപ്പോഴും നിസ്സാരമായി കാണുകയും അരുത്. ഒരു ഡോക്ടറെ കണ്ട്, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കുന്നതാണ് എപ്പോഴും നല്ലത്.

Leave a Reply

Your email address will not be published.