നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്. തുടയെല്ല്, വലിയ എല്ല്, കാലുകളിലെ ചെറിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയിലുള്ളത്. പരിക്കുകൾ, ഉളുക്ക്, തേയ്മാനം, സന്ധിവേദന മറ്റേതെങ്കിലും കാരണങ്ങൾ എന്നിവ മൂലം കാൽമുട്ടിന് വേദന അനുഭവപ്പെടാം. നമ്മുടെ ജീവിത ശൈലിയിൽ നാം വരുത്തുന്ന ദോഷകരമായ ശീലങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ വളരെ ഗുരുതരമായാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന്റെപാർശ്വ ഫലങ്ങളായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണ് പലപ്പോഴും മുട്ടുവേദനയും പുറം വേദനയും എല്ലാം.
ശരീരത്തിന്റെ എത്ര വലിയ ഭാരവും നമുക്ക് താങ്ങാനാവുന്നത് കാൽമുട്ടുകളിലാണ്. അധിക ശരീരഭാരം ചുമക്കുന്നത് മുട്ടിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയും വേദന അനുഭപ്പെടുകയും ചെയ്യുന്നു . സന്ധിവാതം, ആർത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ മറ്റു കാരണങ്ങളിൽ ചിലതാണ്. മുട്ടിന് തേയ്മാനം സംഭവിച്ചു വേദനയും നീരും ഉണ്ടാവുന്ന സന്ധിവാതമാണ് പ്രായമായവരിൽ മുട്ടുവേദനയുണ്ടാകുന്ന പ്രധാന കാരണം. കാൽമുട്ടുകൾക്ക് വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം.കൂടാതെ മുട്ടു മടക്കാനുള്ള പ്രയാസവും കാൽമുട്ടിൽ നീരും എല്ലാം മുട്ടുവേദനയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇവയ്ക്ക് എല്ലാം ഉത്തമ പരിഹാരം ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/oVB7yx9ak4o