മമ്മൂട്ടിയുടെ പുഴു OTT ക്ക് വിറ്റ തുക വെളിപ്പെടുത്തി

മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഴു സിനിമ ഒടിടിയിലെത്തി. ഇന്ന് അർധ രാത്രി (മെയ് 13) റിലീസ് ചെയ്യാനിരുന്ന ചിത്രം മണിക്കൂറുകൾക്ക് നേരത്തെ തന്നെ സംപ്രേഷണം ചെയ്യുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലറിൽ നൽകിയിരുന്ന സൂചന. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സോണി ലൈവ് വഴി ആണ് റിലീസ് ചെയ്യുന്നത് , പുഴു എന്ന ചിത്രത്തിന്റെ കഥ പ്രമേയം എന്താണ് എന്നു അറിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് പ്രേക്ഷകർ .

പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. വേഫാർർ ഫിലിംസിന്റെയും സൈൻ – സൈൽ സെല്ലുലോയ്ഡിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെയും പാർവതി തിരുവോത്തിനെയും കൂടാതെ ബാല താരം വാസുദേവ് സജീഷ്, സൈജു കുറുപ്പ്, നദിയ മൊയ്‌ദു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *