നമ്മുടെ വീടുകളിൽ വൈകുനേരങ്ങളിൽ ചായയുടെ കൂടെ കഴിക്ക പല വിധം പലഹാരങ്ങൾ ഉണ്ടാക്കുന്നവർ ആണ് നമ്മൾ എന്നാൽ വളരെ അതികം രുചി ഉള്ളതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആയ ഒരു പലഹാരം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത് ഇനി വീട്ടിൽ കപ്പലണ്ടി വെടിച്ചാൽ അത് ഉപയോഗിച്ച് ഒരു പലഹാരം ഉണ്ടാക്കാം , കപ്പലണ്ടി പാൻ ചൂടാക്കി അതിലിട്ട് ഒന്ന് ചെറുതായി ചൂടാക്കി എടുത്ത് വക്കുക.ഓവനിൽ വച്ച് ചൂടാക്കി എടുതാലും മതി.
കടലപൊടി, അരിപൊടി,കായപൊടി, ഗരം മസാല, വെള്ളുതുള്ളി ചതച്ചത്, മുളക്പൊടി, പാകത്തിനു ഉപ്പ് ഇവ കുറച്ച് വെള്ളം ചേർത്ത് ഇഡലി മാവിന്റെ അയവിൽ കട്ടയില്ലാതെ കലക്കി എടുക്കുക.പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കുറെശ്ശെ കപ്പലണ്ടി എടുത്ത് മാവിൽ നന്നായി മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടെ ഇട്ട് വറുക്കുക.ഞാൻ കറിവേപ്പില ചേർക്കാൻ മറന്നു.ഇനി നിങ്ങളു മറക്കണ്ട. ഇങ്ങനെ അല്ലാതെ ചൂടാക്കി എടുത്ത കപ്പലണ്ടിയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് ഇളക്കി പാകത്തിനു വെള്ളവും ചേർത്ത് ഇളക്കി മസാല കൂട്ട് ഉണ്ടാക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരാം.ഇങ്ങനേയും ചെയ്യാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,