നെല്ലിക്ക വരട്ടി ശര്‍ക്കര ചേര്‍ത്തിളക്കി കഴിച്ചാല്‍…..

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണ വസ്തുക്കള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ചിലത് തീരെ ചെറുതായിരിയ്ക്കും, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാകും. ആരോഗ്യം നല്‍കുമെന്ന് മാത്രമല്ല, പല അസുഖങ്ങള്‍ക്കും മരുന്നു കൂടിയാകും ഇത്. ഇത്തരത്തില്‍ ഒന്നാണ് നെല്ലിക്ക-ശര്‍ക്കര കോമ്പിനേഷന്‍. നെല്ലിക്കാ നീരില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ഇതല്ലെങ്കില്‍ നെല്ലിക്ക വേവിച്ച് ശര്‍ക്കരയും ചേര്‍ത്തിളക്കി ലേഹ്യം രൂപത്തിലാക്കി കഴിയ്ക്കാം. ഇതും ഏറെ നല്ലതാണ്.
നമ്മുടെ ശരീരത്തിൽ ഉള്ള പല അസുഖങ്ങൾക്കും ഇത് നല്ല ഒരു ആയുർവേദ ഔഷധം ആണ് , ഇത് നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കുന്ന ഒന്നാണ്. നെല്ലിക്കയിലും ശര്‍ക്കരയിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ വിളര്‍ച്ചയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ഇത്. നെല്ലിക്കാനീരില്‍ ശര്‍ക്കര ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് രക്തോല്‍പാദനത്തിന് സഹായിക്കും. വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ മികച്ചതാണിത്. നെല്ലിക്കയ്ക്ക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. രക്തശുദ്ധി നല്‍കാനും രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഈ കോമ്പോ സഹായിക്കുന്നു. നാച്വറല്‍ ബോഡി ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ശര്‍ക്കര- നെല്ലിക്ക. ശര്‍ക്കരയിലെ മാംഗനീസും സെലനിയവും ശരീര മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു.

 

Leave a Reply

Your email address will not be published.