കണ്ണുകളെ നിധി പോലെ കാക്കാം, ഈ കാര്യങ്ങൾ ചെയ്താൽ മതി

നമ്മൾ കൂടുതൽ ആയി ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് ലാപ്‌ടോപ്പിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ മൊബൈൽ ഫോണിലോ ഉറ്റുനോക്കിക്കൊണ്ട് ദിവസത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നവരാണ് കൂടുതൽ ആളുകളും. കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അങ്ങനെ ഡിജിറ്റൽ സ്‌ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം വർധിച്ചതിനാൽ, നിങ്ങളുടെ കണ്ണുകൾ പതിവിലും കൂടുതൽ ആയാസത്തിലാണ്. നിങ്ങളുടെ ഏറ്റവും മൂല്യവത്തായ നിങ്ങളുടെ കണ്ണുകൾ സുരക്ഷിതമായും ആരോഗ്യത്തോടെയും സൂക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
പലരും അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ അവരുടെ കണ്ണുകൾക്ക് നേരെ അടുത്ത് പിടിച്ച് ഉപയോഗിക്കാറുണ്ട്.

 

അത്തരം ആളുകൾക്ക് പലപ്പോഴും നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ച് ദീർഘനേരം ഇവ ഉപയോഗിക്കുമ്പോൾ. നിങ്ങളുടെ ലാപ്‌ടോപ്പ് എപ്പോഴും കൈയ്യുടെ അകലത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അതായത്, സ്ക്രീൻ നിങ്ങളുടെ കണ്ണിൽ നിന്ന് ഉചിതമായ അകലത്തിലായിരിക്കണം. നിങ്ങളുടെ സ്‌ക്രീൻ കുറഞ്ഞത് ഒരു കൈയുടെ നീളത്തിന്റെ അകലത്തിൽ കണ്ണ് നിരപ്പിൽ നിന്ന് അൽപ്പം താഴെയും ആയിരിക്കണം. ഇത് കണ്ണുകളുടെ ആയാസം കുറയ്ക്കുകയും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.