കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും ഇഷ്ടം ഉള്ള ഒരു വിനോദം ആണ് ഫുട്ബോൾ കാളി എന്നു പറയുന്നത് , ഫുട്‌ബോളില്‍ ഒട്ടേറെ നേട്ടങ്ങള്‍ അവകാശപ്പെടാനുള്ളവരാണ് മലയാളികള്‍. ചെറുപ്പം വലിപ്പം ഇല്ലാതെ എല്ലാവരും ഫുട്ബോൾ കളിക്കുന്നവർ ആണ് , എന്നാൽ കഴിഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു റബോണ കിക്കിൽ ഗോളാൽ നേടുന്ന ഒരു വീഡിയോ , സോഷ്യൽ മീഡിയയിലും വൈറൽ ആയിരുന്നു ഈ വീഡിയോ , യാസ്‌ക് എഫ്.സിക്കെതിരേ തൃശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെ ജവാന്‍ എഫ്.സി ചിറ്റിലപ്പള്ളിക്ക് വേണ്ടിയാണ് സജില്‍ തന്റെ റബോണ മാജിക്ക് പുറത്തെടുത്തത്.
തൃശൂര്‍ കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂര്‍ സ്വദേശിയാണ് സജില്‍.ഫുട്ബോള്‍ ലോകത്ത് ‘റബോണ’ എന്ന പേരിലറിയപ്പെടുന്ന ഈ പാസ് കിടയറ്റ രീതിയില്‍ മൈതാനത്ത് നടപ്പാക്കിയ സജില്‍ ബോക്സില്‍ കൃത്യമായി സഹതാരത്തിന് പന്തെത്തിക്കുകയും അത് ഗോളില്‍ കലാശിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഏതാനും ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നത്.
.ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നതിനിടെ യൂണിവേഴ്‌സിറ്റി ഡി സോണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരുക്ക് കാരണം മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫേസ്ബുക്കിലൂടെ നിരവധി ആശംസകള്‍ ഏറ്റുവാങ്ങുകയാണ് സജിലിപ്പോള്‍.