ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോൾ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുൻപിൻ നോക്കാതെയുള്ള പാരസെറ്റാമോൾ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്.
അനാവശ്യമായി പാരസെറ്റാമോൾ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം .പാരസെറ്റാമോൾ ഗുളികകളുടെ കവറിൽത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോൾ ശരീരത്തിലെത്തിയാൽ കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം അതും നിർദേശിച്ച ഡോസിൽ മാത്രമേ പാരസെറ്റാമോൾ കഴിക്കാൻ പാടുള്ളൂ.
പാരസെറ്റാമോളിന്റെ അളവു കൂടിയാൽ ദഹനക്കുറവിനും വയറുവീർക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കിൽ ഉടൻ ഡോക്ടറെ കാണുക.ശരീരത്തിൽ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം. കരൾ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ. മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നമ്മൾ ഇവയൊന്നും നോക്കാതെ ആണ് നമ്മൾ ഈ ഗുളിക കഴിക്കുന്നത് , ആവശ്യത്തിന് അനാവശ്യത്തിനു ആയി നമ്മൾ ഈ ഗുളിക നമ്മുടെ ശരീരത്തിൽ വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,