നമ്മുടെ വീട്ടിൽ ഉള്ള ഉലുവ വളരെ അതികം ഗുണം ചെയ്യുന്ന ഒന്നന്നാണ് , കയ്പ്പ് രുചി ആണെങ്കിലും ചെറിയ തോതിൽ ഉപയോഗിച്ചാൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നല്കും. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, സലാഡിലും ഉലുവ ചേർക്കാറുണ്ട്. എന്നാൽ സ്വാദ് വര്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.
കുതിർത്ത ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇൻസുലിൻറെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കിൽ പോഷകങ്ങൾ ഇനിയും കൂടും.
ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിൻറെ പ്രവർത്തനത്തെ കുറച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. നമ്മുടെ ഭക്ഷണ പദാർഥകളിൽ കൂടുതൽ ആയി ഉലുവയുടെ അളവ് കുട്ടിയാൽ നമ്മുടെ നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,