ആയുർവേദം പൊതുവേ പാർശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന പേരിലാണ് കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം ഇത് ഏറെ ഗുണം നൽകുന്ന ഒന്നുമാണ്.
പല തരത്തിലുള്ള ആയുർവേദ മരുന്നുകളുമുണ്ട് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്നവയാണ് പലതും. ചിലതെങ്കിലും ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വാങ്ങി കഴിയ്ക്കാനും സാധിയ്ക്കുന്നവയാണ്.
ഇത്തരത്തിലെ ഒരു ആയുർവേദ മരുന്നാണ് ത്രിഫല. ആയുർവേദ കൂട്ടുകൾ ചേർന്ന ഈ മരുന്ന് പൊതുവേ ത്രിഫല ചൂർണം എന്ന പേരിൽ ലഭിയ്ക്കാറുമുണ്ട്. കടുക്ക, നെല്ലിക്ക, താന്നി എന്നീ ആയുർവേദ ഫലങ്ങൾ ചേർത്തുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഇവയുടെ പുറന്തോടാണ് ഫലമുണ്ടാക്കാൻ ഉപയോഗിയ്ക്കുന്നത്. നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകൾ..
ത്രിഫല ചൂർണം പല രോഗങ്ങൾക്കുമുള്ള നല്ലൊരു ആയുർവേദ പ്രതിവിധിയാണ്. രാത്രി കിടക്കാൻ നേരത്ത് ഇത് അൽപം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകും. ഒരു നുള്ളു ത്രിഫലയിൽ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്നു വേണം, പറയാൻ.ദഹന പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ത്രിഫല. നല്ല ദഹനം നൽകും, ഗ്യാസ്,അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ത്രിഫല രാത്രി കിടക്കാൻ നേരം 1 സ്പൂൺ വെള്ളത്തിനൊപ്പമോ തേനിനൊപ്പമോ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേണമെങ്കിൽ രാവിലെ വെറുംവയറ്റിൽ കഴിയ്ക്കുകയും ചെയ്യാം.
മലബന്ധമുള്ളവർക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ത്രിഫല ചൂർണം ശർക്കര കൂട്ടി നെല്ലിക്കാ വലിപ്പത്തിൽ കിടക്കാൻ നേരത്തു കഴിയ്ക്കുന്നത് നല്ല ശോധനയുണ്ടാകാൻ ഏറെ നല്ലതാണ് വയർ ക്ലീനാക്കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. 2 ടീസ്പൂൺ ത്രിഫല പൗഡർ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി രാത്രി കിടക്കാൻ നേരത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,