മൂത്രത്തിൽ കല്ല് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കിഡ്‌നി സ്‌റ്റോൺ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാൽസ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. തുടക്കത്തിൽ അലിയിച്ചു കളയാമെങ്കിലും കൂടുതലായാൽ ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്ന്. വേദനിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്നു വിളിക്കുന്നു. വേനൽക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോൺ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകൾ കാണപ്പെടുന്നത്.
lഎന്നാൽ വേനൽക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോൺ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതല്ലാതെയും ബിയർ പോലുള്ള ചിലതും അമിതമായാൽ ഇതിനുകാരണമാകും.
ഇതിന് പല പരിഹാരങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് തന്നെ ജലം ഇവയെ പുറംതള്ളുന്നു. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് ഇതെന്ന് പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,