മുഖക്കുരു പൂർണ്ണമായി ഇല്ലാതാക്കാൻ ഇത് മാത്രം മതി

മുഖക്കുരു വന്നാലും പോയാലും വിഷമമാണ്. മുഖത്ത് അതൊരു പാട് അവശേഷിപ്പിക്കും. എത്ര ശ്രദ്ധിച്ചാലും മുഖക്കുരു യൗവ്വനത്തിലെ വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. അതു വരികതന്നെ ചെയ്യും. ഹോർമോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതിനുള്ളിലെ ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ മുഖമാകെ അതു പടർത്തുകതന്നെ ചെയ്യും. ഈ ബാക്ടീരിയകളെ ഒഴിവാക്കാൻ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് മാർഗ്ഗം. ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ശരീരത്തിൽ ഹോർമോണുകളുടെ ഉൽപ്പാദനം വർദ്ധിക്കുന്നതോടെ ലോലമായ ചർമ്മഭാഗത്ത് ഇവ മെല്ലെ മൊട്ടിട്ടു തുടങ്ങും. ഇതിന്റെ ഫലമായി ചർമ്മത്തിൽ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ നീക്കുന്നതിന് ചികിത്സകൾ ലഭ്യമാണ്.ഇത്തരം സൗന്ദര്യപ്രശ്‌നങ്ങൾ നിങ്ങൾക്കുതന്നെ കൈകാര്യം ചെയ്യാവുന്നതാണ്.

അതിനു വേണ്ടി വിലയേറിയ സമയം നഷ്ടപ്പെടുത്തി ക്രീമുകൾക്കും ലോഷനും പിന്നാലെ ഓടേണ്ടതില്ല. മുഖക്കുരു ഉള്ളവർ രാവിലെ കരിക്കിൻ വെള്ളത്തിൽ മുഖം കഴുകിയാൽ ഗുണം കിട്ടുമെന്ന് ആയുർവ്വേദത്തിൽ പറയുന്നുണ്ടത്രേ. കറ്റാർവാഴനീര് പുരുട്ടുന്നത് നന്നായിരിക്കും. ഭക്ഷണക്രമീകരണം ശ്രദ്ധിക്കുക. എരിവ്, പുളി, എണ്ണ എന്നിവ മിതമായി ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. പഴങ്ങൾ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചർമ്മത്തിലെ പാടുകൾ വേഗത്തിൽ മാറും. എന്നാൽ നമ്മൾക്ക് വളരെ അതികം വേഗത്തിൽ തന്നെ നമ്മൾക്ക് നമ്മളുടെ മുഖത്തെ കുരുക്കൾ മാറ്റിയെടുക്കാൻ കഴിയും ,

Leave a Reply

Your email address will not be published.