വൃക്കരോഗികൾക്ക് 4000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.ആശ്വാസ വാർത്ത.

കേരളത്തിൽ ഇരുപതിനായിരത്തോളമാളുകളാണ് സ്ഥായിയായ വൃക്കരോഗം ബാധിച്ച് ഡയാലിസിസ് നടത്തുന്നത്. മിക്കവാറുമാളുകൾക്ക് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണ്ടിവരും. അത്തരത്തിൽ രണ്ടരലക്ഷത്തിലധികം ഡയാലിസിസ് സെഷനുകളാണ് സംസ്ഥാനത്ത് ഒരുമാസം നടക്കുന്നത്. ഇതിൽ 50,000 ഡയാലിസിസുകൾ മെഡിക്കൽ കോളേജ് ആസ്പത്രികളുൾപ്പെടെയുള്ള സർക്കാർസംവിധാനത്തിലാണ് നടക്കുന്നത്. ബാക്കി സ്വകാര്യമേഖലയിലും കുറച്ച് ചാരിറ്റി സ്ഥാപനങ്ങളിലുമാണ്. സ്വകാര്യ മേഖലയിൽ ഒരു ഡയാലിസിസ് ചെയ്യാൻ 1500 മുതൽ 2000 രൂപവരെ ചെലവ് വരും.ഡയാലിസിസ് യൂണിറ്റുകൾ കൂടിക്കൂടിവരുന്നു. എത്രയുണ്ടെന്ന കൃത്യമായ കണക്കുപോലും ലഭ്യമല്ല. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഇതിന് പോംവഴി. അത്തരത്തിൽ നൂറുകണക്കിനാളുകൾ ഊഴംകാത്തിരിക്കുന്നുണ്ട്. മൃതസഞ്ജീവനി എന്ന സർക്കാർ രജിസ്ട്രി പ്രകാരം 2125 പേരാണ് ഇപ്പോൾ വൃക്കമാറ്റിവയ്ക്കൽ പട്ടികയിലുള്ളത്.വൃക്കപരാജയത്തിന് പ്രധാന കാരണമായി മാറുന്നത് അനിയന്ത്രിതമായ രക്തസമ്മർദവും പ്രമേഹവുമാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടത് 18 വയസ്സിനുമുകളിൽ മൂന്നിലൊരാൾക്ക് അമിത ബി.പി.യുണ്ട്,

 

 

അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ടെന്നാണ്.ശരീരത്തിനും വേണം വർഷത്തിലൊരു സർവീസ് വർഷത്തിൽ 350 രൂപ ചെലവാക്കി രക്തവും മൂത്രവും പരിശോധിച്ചാൽ ആയിരക്കണക്കിനാളുടെ കാര്യത്തിൽ ഭാവിയിലെ ഡയാലിസിസ് ഒഴിവാക്കാനാകും. ”വൃക്കരോഗത്തിന്റെ ആദ്യ സ്റ്റേജിൽ ലക്ഷണമൊന്നും ഉണ്ടാകില്ല. വൈകിയേ പ്രത്യക്ഷപ്പെടൂ.റിസ്‌ക് ഘടകങ്ങളുള്ളവർ ചെലവുകുറഞ്ഞ പരിശോധന വർഷത്തിലൊരിക്കൽ നടത്തിയാൽ തന്നെ അനവധിയാളുകളുടെ ഭാവിയിലെ ഡയാലിസിസ് ഒഴിവാക്കാനാകും ., എന്നാൽ ഓരോ കുടുംബത്തിന്റെയും അടിസ്ഥാന വരുമാനം നോക്കിയാണ് ധന സഹായം ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *