കൊതുകിനെ അകറ്റാം എളുപ്പത്തിൽ

മഴക്കാലം ഇങ്ങ് തുടങ്ങിയാല്‍ പിന്നെ കൊതുകാണ് നമ്മുടെ പ്രധാന വില്ലന്‍. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്.കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാല്‍, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമൊക്കെ ചില നാടന്‍ മാര്‍ഗങ്ങളുമുണ്ട്.മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്,

 

ചിക്കുൻ‌ഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന, കൊതുകുകൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊലയാളികളാണ് എന്ന് വേണമെങ്കിൽ പറയാം. വിപണിയിൽ ലഭ്യമായ നിരവധി രാസ അധിഷ്ഠിത ഉൽ‌പന്നങ്ങൾ ഈ മാരകമായ പ്രാണികളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഈ ഉൽ‌പ്പന്നങ്ങളുടെ ഏറ്റവും വലിയ പോരായ്മ, ഇവ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്. ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം. അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *