നല്ല ശീലങ്ങള്‍ പലതും വെറുംവയറ്റില്‍ നിന്നും തുടങ്ങേണ്ട ഒന്നാണ്. ആരോഗ്യം നല്‍കുന്ന ശീലങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്ന വെള്ളം. ഇത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. ഏറെ നല്ലതാണ്. വെറുംവയറ്റില്‍ പല തരത്തിലെ വെള്ളം കുടിയ്ക്കുന്നവരുമുണ്ട്. ചിലര്‍ ജീരക വെള്ളം, ചിലര്‍ നാരങ്ങാ ചേര്‍ത്ത വെള്ളം, ചിലര്‍ വെറും ചൂടുവെള്ളം ഇങ്ങനെ പോകുന്നു, ഇത്. ഇതു പോലെ കുടിയ്ക്കാവുന്ന, കുടിയ്‌ക്കേണ്ട ഒന്നാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം. ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പ്രധാനമായും തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണിത്.
വെറും വയറ്റില്‍ കറുവാപ്പട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ. തടി കുറയാന്‍ കറുവാപ്പട്ട വെള്ളം ഉപയോഗിയ്ക്കാം. കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിച്ചാൽ നമ്മളുടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്.