കീഴാര്‍ നെല്ലി ആയുസിന്റെ മരുന്നാണ് ഇത് അറിയാതെ പോവരുത്

പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗ ശമനത്തിനുമായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെയായിരുന്നു. ശ്രദ്ധയില്‍ പെടാതെ നില്‍ക്കുന്ന പല കുഞ്ഞു സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ കൊണ്ടു സമ്ബുഷ്ടവുമായിരുന്നു.
എന്നാല്‍ ഇന്നു കഥ മാറി. ഇത്തരം സസ്യങ്ങളുടെ പേരു പോലും ഇപ്പോഴത്തെ തലമുറ കേട്ടു കാണില്ല. വില കൂടിയ മരുന്നുകള്‍ക്കു പുറകേ ഓടുമ്ബോള്‍ പ്രകൃതി നല്‍കുന്ന ഇത്തരം സസ്യങ്ങള്‍ പാഴാവുകയാണ് എന്നു പറയണം.

വളപ്പില്‍ കണ്ടു വരുന്ന ആരോഗ്യപരമായ ഗുണങ്ങളുള്ള സസ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ഒന്നാണ് കീഴാര്‍ നെല്ലി. യൂഫോര്‍ബിക്ക എന്ന ശാസ്ത്രീയ സസ്യഗണത്തില്‍ പെടുന്ന ഒന്നാണിത്.സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.

ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്.ലിവര്‍ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി.ഇതു സമൂലം, അതായതു വേരടക്കം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്

Leave a Reply

Your email address will not be published.