ഉയർന്ന കോളെസ്ട്രോൾ കുറക്കാം എളുപ്പത്തിൽ

രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ. ശരീരത്തിൽ നിരവധി കൊഴുപ്പ് ഘടകങ്ങൾ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വർധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിൽ പ്രധാനി കൊളസ്ട്രോൾ ആണ്.നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങൾ. ചർമത്തിൽ നിന്ന് അധികജലം ആവിയായി പോകാതിരിക്കാൻ സഹായിക്കുന്നത് കൊളസ്ട്രോൾ പാളിയാണ്. കോശ ഭിത്തികൾ ഉറപ്പോടെ നിലനിർത്തുന്നതോടൊപ്പം കോശത്തിൻെറ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോൾ ആവശ്യമാണ്. ജീവകം ഡി, സ്ത്രീ ഹോർമോണുകൾ, പുരുഷ ഹോർമോണുകൾ,

 

 

അഡ്രിനൽ ഗ്രന്ഥിയിൽ നിന്നുത്പാദിപ്പിക്കുന്ന ഹോർമോണുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോൾ അനിവാര്യമാണ്. ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാൻ സഹായിക്കുന്നതും കൊളസ്ട്രോളാണ്. ശരീര താപനില സന്തുലിതമാക്കുക, അവയവങ്ങൾ പരിക്കോ ക്ഷതമോ ഉണ്ടായാൽ പ്രോട്ടീൻ നിർമാണത്തിലൂടെ പുനർനിർമാണത്തിന് സഹായിക്കുക തുടങ്ങി നിരവധി ധർമങ്ങളാണ് കൊളസ്ട്രോൾ ശരീരത്തിൽ നിർവഹിക്കുക.എന്നാൽ നമ്മളുടെ ശരീരത്തിൽ കൊളസ്റ്റ്രോൾ കൺട്രോൾ ചെയുകയും വേണം ഇല്ലെങ്കിൽ വളരെ അതികം ബുദ്ധിമുട്ടു തന്നെ ആണ് , എന്നാൽ നമ്മളുടെ ഭക്ഷണ രീതിയിലൂടെ തന്നെ നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.