മുട്ട ഫ്രിഡ്ജിൽ വച്ചതു കഴിച്ചാൽ സംഭവിക്കുന്നത് ഇതാണ്

മുട്ട ഫ്രിഡ്ജിൽ വച്ചുപയോഗിക്കാമോ  മിക്കവരുടെയും ഒരു സംശയമാണിത്. മുട്ട ഫ്രിഡ്ജിൽ വച്ചാണ് ഉപയോഗിക്കുകയെന്നും അല്ലെന്നും രണ്ടു തരത്തിൽ പ്രചാരണമുണ്ട്. ഇതിൽ ഏതാണ് വാസ്തവം. ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാൻ കഴിയുന്നത്‌. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല മുട്ടയിലെ ഗുണങ്ങൾ ഈ കാലയളവിനു ശേഷം നഷ്ടമാകുകയും ചെയ്യുന്നുഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച മുട്ട കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു എന്നാൽ ഇത് പൂർണമായും ശരിയല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്..

 

ആദ്യത്തെ രണ്ടാഴ്ച മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതു നല്ലതെന്നാണ് പറയുന്നത്.അതേസമയം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന മുട്ട വേഗത്തിൽ കേടാകാനും മുട്ടയുടെ ഗുണാംശം നഷ്ടമാകാനും ഇതു കാരണമാകുന്നു. കടയിൽ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം. എന്നാൽ ഫ്രിഡ്ജിൽ നിന്നും മുട്ട പാകം ചെയ്യാൻ എടുക്കും മുൻപ് കുറച്ചു നേരം പുറത്തുവയ്ക്കുന്നത് നല്ലതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/9VXBHuyK5o4

Leave a Reply

Your email address will not be published.