ശരീരം ഒരിക്കൽ എങ്കിലും വിയർത്തിട്ടുള്ളവർ മാത്രം കാണുക

ചില ആളുകൾക്ക് ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിയർപ്പ് രോഗം അല്ലെങ്കിൽ അമിതമായി വിയർക്കുന്ന അവസ്ഥ. വിയർപ്പു രോഗമുള്ള ആളുകൾ തങ്ങൾ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴോ ഒക്കെ ശരീരം സാധാരണതിനേക്കാൾ കൂടുതലായി വിയർക്കുന്നതായി അനുഭവപ്പെടുന്നു. ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്. ഇത് തീർച്ചയായും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് എന്ന് പറയപ്പെടുന്നു. വീടിന് പുറത്ത് എവിടെയെങ്കിലും വെച്ച് ഇങ്ങനെ സംഭവിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വല്ലായ്മയും വിഷമവും ഒക്കെ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം രോഗമുള്ള ഒരാളുടെ ശരീരം സാധാരണേതിനേക്കാൾ കൂടുതലായി വിയർപ്പ് പുറന്തള്ളുന്നു

 

ആദ്യം തന്നെ, ചില ആളുകൾ അമിതമായി വിയർക്കുന്നതിന്റെ കാരണം എന്താണെന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് വിയർപ്പ് ഗ്രന്ഥികളുണ്ട്. ഇവ എക്രൈൻ ഗ്രന്ഥികൾ എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിൽ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് താപനില ഉയരുമ്പോൾ ഈ ഗ്രന്ഥികൾ വിയർപ്പ് പുറപ്പെടുവിക്കുന്നു. ശരീരത്തിലെ നാഡീവ്യൂഹങ്ങളാണ് എക്രൈൻ ഗ്രന്ഥികളെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ഇതിനുപുറമെ ശരീരത്തിലുണ്ടാവുന്ന ചില ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും സമ്മർദ്ദം, ഉത്കണ്ഠ, ഭയം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ശരീരം ഇത്തരത്തിൽ വിയർപ്പ് പുറന്തള്ളാൻ സാധ്യതയുണ്ട്. പുറത്തുവരുന്ന വിയർപ്പിന്റെ അളവ് ഒരു വ്യക്തിയുടെ ജീനുകൾ, പ്രായം, ശാരീരികക്ഷമത തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ നമ്മൾക്ക് നമ്മളുടെ വിയർപ്പിന്നെ ഒരു പരുത്തി വരെ മാറ്റി നിർത്താനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/RywT-EpqlA8

Leave a Reply

Your email address will not be published.