മുടിയിൽ എണ്ണ പുരട്ടുന്നത് ശരീരത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് നല്ലതാണ്. സൗന്ദര്യ ശീലങ്ങളിൽ പ്രധാനമായിരുന്നു. ഇന്നത്തെ കാലത്ത് എണ്ണ തേച്ചു കുളിയ്ക്ക് നേരമില്ലെന്നത് മാത്രമല്ല, മുടിയിൽ അൽപം പോലും എണ്ണയിരിയ്ക്കുന്നതും ഇഷ്ടമില്ലാത്ത തലമുറയാണ്. തലയിൽ എണ്ണ പുരട്ടിയാൽ ഷാംപൂ തേച്ച് കളയേണ്ടി വരുമെന്ന് കരുതി എണ്ണ പുരട്ടാൻ ഇഷ്ടമെങ്കിൽ ഷാംപൂവിലെ കെമിക്കലുകളെ പേടിച്ച് എണ്ണ പുരട്ടൽ പോലും ഉപേക്ഷിയ്ക്കുന്നവരും കുറവല്ല. താളി പോലുള്ള ഹെർബൽ വഴികളുണ്ടെങ്കിലും ഇതിനായി സൗകര്യമില്ലാത്തവരും ധാരാളമുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ താമസിയ്ക്കുന്നവർ. ഇത്തരക്കാർക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു ഷാംപൂ ഉണ്ടാക്കാം .
ഈ നാടൻ ഷാംപൂ തയ്യാറാക്കാൻ വേണ്ടത് കഞ്ഞി വെള്ളവും പിന്നെ ഉലുവയുമാണ്. ഇവ രണ്ടും മുടിയുടെ സംരക്ഷണത്തിന് മികച്ചതുമാണ്. മുടിയെ സംരക്ഷിയ്ക്കാൻ പുളിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ്. മുടിക്ക് നല്ല ആരോഗ്യവും നിറവും നൽകുന്നു. എന്ന് മാത്രമല്ല തലയ്ക്ക് നല്ല തണുപ്പും ഉറപ്പും വർധിപ്പിക്കാൻ ഇത് സഹായമാകുന്നു. അകാല നര ചെറുക്കാൻ ഇതിലെ പോഷക ഘടകങ്ങൾ സഹായിക്കുന്നു.പുളിച്ച കഞ്ഞിവെള്ളം തലയിൽ പുരട്ടുന്നത് താരൻ പോലുളള പ്രശ്‌നങ്ങൾക്ക് മികച്ചതുമാണ്.നിരവധി ഗുണങ്ങൾ ആണ് കഞ്ഞി വെള്ളത്തിന് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,