ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ് വയര്‍ ചാടുന്നത് .ആരോഗ്യപരമായ പല പ്രശ്നങ്ങളും വരുത്തുകയും ചെയ്യും. വെറും സൗന്ദര്യ പ്രശ്നം മാത്രമല്ല, ഇതെന്നു ചുരുക്കം. ഏററവും വേഗം കൊഴുപ്പടിയുന്ന ഭാഗം ഇതാണ്, ഏറ്റവും അവസാനം കൊഴുപ്പു പോകുന്ന ഭാഗവും ഇതു തന്നെയാണ്. മാത്രമല്ല, ശരീരത്തിലെ മറ്റു ചില ഭാഗങ്ങളേക്കാള്‍ വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഈ ഭാഗത്തെ കൊഴുപ്പ് ഏറെ അപകടകരമവുമാണ്. വയര്‍ കുറയ്ക്കാന്‍ കൃത്രിമ വൈദ്യങ്ങള്‍ പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇതെക്കുറിച്ചറിയൂ. നമ്മുടെ അടുക്കളയിലെ ചില വിദ്യകള്‍ മതിയാകും, ഇതിന്.
വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണങ്ങള്‍ പലതാണ്. സ്ത്രീകളേയാണ് പുരുഷന്മാരേക്കാള് ഇതു കൂടുതല്‍ ബാധിയ്ക്കുന്നത്. ഇവരുടെ ശരീര പ്രകൃതിയാണ് ഇതിനു പ്രധാനപ്പെട്ട ഒരു കാരണം. ഇതിനു പുറമേ പ്രസവം പോലുളളവ സ്ത്രീകളുടെ വയര്‍ ചാടാനുള്ള കാരണമാണ്. വ്യായാമക്കുറവ്, മോശം ഭക്ഷണ ശീലം തുടങ്ങിയ പല കാരണങ്ങളും വയര്‍ ചാടുന്നതിന് അടിസ്ഥാനമായുണ്ട്.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചെറുനാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ വൈറ്റമിന്‍ സി ഏറെ നല്ലതുമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.