ഇനി കെമിക്കൽ ഷാമ്പൂ ആവശ്യമില്ല ഇതുമതി മുടി പട്ട് പോലെ കറുപ്പായി വളരും ഇളനര ഉണ്ടാകില്ല

മുടിയെ ബാധിയ്ക്കുന്ന, മുടി വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ ഒന്നാണ് താരന്‍. ഇത് ഫംഗല്‍ വളര്‍ച്ചയാണ്. ശിരോചര്‍മത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമെല്ലാം ഉണ്ടാക്കുന്ന ഇത് മുടി കൊഴിച്ചിലിന് ഇടയാക്കും. മുടി കൊഴിയുന്നതും ചൊറിച്ചിലും മാത്രമല്ല, ഇത് വര്‍ദ്ധിച്ചാല്‍ ചര്‍മത്തില്‍ വരെ അലര്‍ജി സാധ്യതകളുണ്ട്. മാത്രമല്ല, പുരികത്തില്‍ വരെ താരന്‍ വരാനുള്ള സാധ്യതകളുമുണ്ട്. തലയിലെ താരന്‍ കളഞ്ഞ് മുടി നല്ലതു പോലെ വളരാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ഷാംപൂ, മരുന്ന് ഷാംപൂ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും.

 

ഇതിനായി വേണ്ടത് ചെറുപയർ , ഉലുവ എന്നിവ ആണ് പ്രധാന വസ്തുക്കൾ , ഒപ്പം വൈറ്റമിന്‍ ഇ ഒായില്‍, ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നിവ കൂടി ചേര്‍ക്കാം. ഗുണങ്ങളുള്ളത് കൊണ്ടു തന്നെ ഇത് താരന്‍ പ്രശ്‌നത്തിന് നല്ലൊരു മരുന്നാണ്. ആര്യവേപ്പിലകൾ മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ വേരുകള്‍ മുതല്‍ മുഴുവന്‍ ഭാഗവും തിളക്കമുള്ളതാക്കാന്‍ ഉപയോഗിക്കുന്നത് വഴി സാധിയ്ക്കും. ഇതിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയതിനാല്‍ രോമകൂപങ്ങൾക്ക് ശക്തി നൽകുന്നു. ഇത് മുടി വളര്‍ച്ച കൂട്ടുകയും മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും താരൻ തടയുകയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published.