തലമുടി തഴച്ചു വളരാൻ ഇങ്ങനെ ചെയുക ,

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതാണ്. തികച്ചും പ്രകൃതിദത്ത ചേരുവകളാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുക. ഇതിൽ നമ്മുടെ പരമ്പരാഗത വഴികളും ഏറെ പ്രധാനമാണ്. ഇത്തരത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളിൽ പ്രധാനപ്പെട്ടതാണ് തൊടിയിൽ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികൾ. ഇതിൽ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി. പണ്ടും ഇപ്പോഴും ലഭ്യമായ ഒരു പ്രകൃതിദത്ത വഴി. ഇത് ഉപയോഗിച്ച് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഹെയർ പായ്ക്കുകൾ തയ്യാറാക്കാം മുടിയുടെ പ്രശ്നങ്ങളെ ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാനായി കേശസംരക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച ചേരുവയാണ് തൈര്.

 

പതിവായുള്ള ഇതിന്റെ ഉപയോഗം നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. തൈര് പോലുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് കൊണ്ടുള്ള പുരാതന പാരമ്പര്യ കേശസംരക്ഷണ മാർഗങ്ങളെ നമുക്ക് തിരികെ കൊണ്ടുവരാം. പ്രകൃതിദത്തവും ഔഷധ സിദ്ധിയുള്ളതുമായ തേൻ, കറ്റാർ വാഴ, നാരങ്ങ മുതലായ ചേരുവകൾ ചേർത്ത് മുടിയിൽ വിവിധ രീതികളിൽ ഇത് ഉപയോഗിക്കാം. കഴിയുമെങ്കിൽ കടകളിൽ നിന്നും വാങ്ങുന്ന തൈരിനു പകരമായി സാധ്യമെങ്കിൽ വീട്ടിൽ തൈര് നിർമ്മിച്ചെടുക്കാൻ നിർദ്ദേശിക്കുന്നു, അങ്ങനെയെങ്കിൽ എങ്കിൽ അതിൻ്റെ ആനുകൂല്യങ്ങൾക്ക് തടസ്സമാകുന്ന പ്രിസർവേറ്റീവുകളുടേയും അഡിറ്റീവുകളുടേയും ദോഷഫലങ്ങളെ എളുപ്പത്തിൽ ഒഴിവാക്കാനാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/O9tgxSBp_Jk

Leave a Reply

Your email address will not be published.