പൂരനായകൻ പാറമേക്കാവ് ശ്രീ പത്മനാഭൻ ചരിഞ്ഞു

ആനകേരളത്തിന്റെ ആനപ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് കഴിഞ്ഞ ദിവസം ഉണ്ടായതു ആനപ്രേമികളുടെ ഇഷ്ട ആന ആയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു എന്ന വാർത്ത ആണ് വന്നത് ,ആനപ്രേമികൾക്ക് വളരെ വിഷമത്തിൽ ആണ് , പതിനഞ്ച് വർഷം തൃശൂർ പൂരത്തിന് തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവ് ആനക്കൊട്ടിലിലായിരുന്നു അന്ത്യം. തൃശൂർ പൂരത്തിന്റെ നായകപ്രമാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാറമേക്കാവ് പത്മനാഭനെ ആനകളിൽ സുന്ദരനെന്നും ആനപ്രേമികൾ വിളിക്കാറുണ്ട്. കാലിന് നീർക്കെട്ടിനെ തുടർന്ന് വേനയിലായിരുന്നു.

 

കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണിരുന്നു. ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയിരുന്നെങ്കിലു വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പടെയുള്ളവയ്ക്ക് പത്മനാഭനായിരുന്നു കോലമേറ്റിയിരുന്നത്. 2006ലാണ് പത്മനാഭൻ പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമാകുന്നത്. വ്യവസായിയായ ഗോപു നന്തിലത്താണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.എന്നാൽ എല്ലാവരെയും വിഷമത്തിൽ ആക്കി ആന ചെറിയുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.