കുഴഞ്ഞു വീണ പദ്മനാഭൻ എന്ന ആന ചെരിഞ്ഞു

ആന പ്രേമികളെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് , ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് ,ആന കുഴഞ്ഞു വീണാണ് ചെരിഞ്ഞത് , തൃശൂർ പൂരത്തിന്റെ ഗജപ്രമാണിയായിരുന്ന കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചെരിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ശരീര അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തോടെ പാറമേക്കാവ് ആനക്കൊട്ടിലിലാണ് അന്ത്യം.

 

 

നീർകെട്ടിനെ തുടർന്നുള്ള വേദനയ്ക്ക് ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് പൂരപ്രേമികളെ നടുക്കിയ വിയോഗം. തൃശൂർ പൂരത്തിന് കഴിഞ്ഞ 15 വർഷമായി പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് പാറമേക്കാവ് പത്മനാഭനാണ്. ഇത്തവണ കുടമാറ്റത്തിന് തലേക്കെട്ട് ഇട്ട പത്മനാഭന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റമുൾപ്പെടെ പകൽപ്പൂരത്തിനും കോലമേറ്റിയിരുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു ,കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/oFAoOMNsYy0

Leave a Reply

Your email address will not be published.