ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ

പ്രകൃതിയുടെ നീണ്ട വരദാനങ്ങളിലൊന്ന്.ഇഷ്ടപ്പെട്ട പൂക്കളുടെ ലിസ്റ്റ് നോക്കിയാലും പുറകോട്ടല്ല എല്ലാരുമുണ്ടാകും ആ നീണ്ട നിരയിൽ. മുല്ല, പിച്ചി ചെത്തി, ചെമ്പരത്തി,റോസാ, കണിക്കൊന്ന,കൊങ്ങിണി. ജമന്തി എല്ലാവരും പ്രിയപ്പെട്ടവരാണ്… ലിസ്റ്റ് അങ്ങനെ നീളട്ടെ .എന്നാലും ഈ ലിസ്റ്റിൽ ഒരാൾ കൂടിയുണ്ട്.അതാകാം ഇന്നത്തെ ഇഷ്ടപ്പെട്ട പൂവ്.ശവം നാറി… കേട്ടു കാണുമോന്നു അറിയില്ല ഇതിനെക്കുറിച്ച്. എന്റെ നാട്ടിൽ സാധാരണ ഈ പേരാണ് പറയാറ്. ശ്മശാനത്തിൽ എല്ലാവരുമുപേക്ഷിക്കപ്പെട്ട കുറെ ആത്മാവുകളുണ്ടാകും അതിന്റെ കൂട്ടിരിപ്പുകാരിലൊരാണിവർ.ഞാൻ അങ്ങനെയാണ് പലപ്പോഴും ഇതിനെ കണ്ടിട്ടുള്ളത്.സാധാരണയായി വെളുപ്പും പിങ്കും നിറത്തിലാണു ഇക്കൂട്ടർ. പണ്ടൊക്കെ കുട്ടിപ്പട്ടാള സംഘത്തിനൊപ്പം അത്തപ്പൂക്കളമിടാൻ പൂവു പറിക്കാൻ പോകുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു ‘ഹേയ് ആ പൂവു വേണ്ട അതു ശവംനാറിയ’.. അന്നു ഈ ശവംനാറി എന്താണെന്ന് അറിയില്ലാരുന്നു.

 

മാറ്റി നിർത്തപ്പെട്ട ഒരു പൂവ്.എന്നാലിന്നു പല വീടുകളിലെയും പൂന്തോട്ടങ്ങളിൽകണ്ടു വരുന്നൊരു പൂവായി ശവം നാറി മാറിക്കഴിഞ്ഞു.ത്യകല്യാണി , അഞ്ചിലത്തെറ്റി എന്ന പേരുകളിലും ഇതറിയപ്പെടാറുണ്ട് .ശവം നാറി ന്നൊക്കെ പറഞ്ഞാലും, മാറ്റി നിർത്തിയാലും വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണിത്. ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്.അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് .ഒപ്പം രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നതാണെന്നാണ് പഠനങ്ങൾ പറയുന്നത്.വെള്ളയും പിങ്കും നിറത്തിലുള്ള ഇതിനെ ചിലർ ആദവും അവ്വയും എന്നും വിശേഷിപ്പിക്കാറുണ്ട്. നിരവധി മരുന്ന് ഈ ചെടിയിൽ നിന്നും ഉണ്ടാക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.