ഈ ആഹാരങ്ങൾ രണ്ടു പ്രാവശ്യം ചൂടാക്കാൻ പാടില്ല

പലരും ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ആവശ്യത്തിനനുസരിച്ച് ചൂടാക്കി കഴിക്കുകയുമാണ് പതിവ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അർബുദമടക്കമുള്ള രോഗങ്ങൾക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ച് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. ഉരുളക്കിഴങ്ങിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോൾ അതിൽ ബോട്ടു ലിസം എന്ന അപൂർവ്വ ബാക്ടീരിയയുടെ വളർച്ചക്ക് കാരണമാകും.

 

ചിക്കൻ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കരുത്. ആവർത്തിച്ച്‌ ചൂടാക്കുമ്പോൾ പ്രോട്ടീൻ സംയുക്തങ്ങൾ വിഘടിക്കും. വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ചിക്കൻ.  ചീര നൈട്രേറ്റ് ഘടകമാണ് ചീരയുടെ പ്രത്യേകത. ചൂടാക്കുമ്പോൾ ഇത് കാർസിനോജനിക് ആയി മാറും .ഒരിക്കൽ ചൂടാക്കിയാൽ, ചൂട് ഒഴിവായ ശേഷം കഴിക്കുക. ചീരയ്ക്ക് പുറമേ ബീറ്റ്റൂട്ടും ചൂടാക്കി കഴിക്കരുത്. ബീറ്റ്റൂട്ടിലും ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതുപോലെ നിരവധി ഭക്ഷണങ്ങൾ ആണ് രണ്ടു തവണ ചൂടാക്കി കഴിക്കാൻ പറ്റാത്തത് ,

 

 

 

Leave a Reply

Your email address will not be published.