വെള്ളം കുടിച്ച ശേഷം ടാപ്പ് ഓഫ് ചെയ്യുന്ന നായ- കയ്യടിനേടിയ കാഴ്ച

മനുഷ്യനേക്കാൾ സ്നേഹവും കരുതലും ഉള്ള മൃഗങ്ങൾ ആണ് നായകൾ . എന്നാൽ ഈ മൃഗങ്ങൾ സമൂഹത്തിൽ പെരുമാറുന്നത് കാണുമ്പോൾ അമ്പരപ്പാണ് എല്ലാവർക്കും.എന്നാൽ ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. കാര്യ ക്ഷമയോടെ പ്രവർത്തിക്കുന്ന ഒരു നായയാണ് വിഡിയോയിൽ ഉള്ളത്. നിരവധി മൃഗങ്ങളുടെ വിഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് എന്നാൽ ഈ വീഡിയോ കാണാൻ മനോഹരം തന്നെ ആണ് ,മനുഷ്യൻ ചെയുന്ന പലകാര്യങ്ങളും നായ ചെയ്യും എന്ന് കാണിച്ചു തന്ന ഒരു വീഡിയോ , ടാപ്പിൽ നിന്ന് കുറച്ച് വെള്ളം കുടിക്കാൻ ശ്രമിക്കുന്ന നായയാണ് വിഡിയോയിലുള്ളത്.

 

 

 

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ നായ വെള്ളം കുടിക്കാൻ അതിന്റെ മുൻകാലുകള്കൊണ്ട് ടാപ്പ് തുറക്കുന്നത് കാണാം. ദാഹം ശമിപ്പിച്ച ശേഷം, നായ ടാപ്പ് ഓഫ് ചെയ്യുന്നുമുണ്ട്.എന്നാൽ മനുഷ്യർ ചില സമയങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല എന്നതാണ് സത്യം , ഓരോ തുള്ളിയും വിലപ്പെട്ടതാണ്. എന്നാണ് വിഡിയോക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ഒട്ടേറെ കാഴ്ചകളും മികച്ച പ്രതികരണങ്ങളും ലഭിച്ചു. ഉത്തരവാദിത്തത്തോടെയുള്ള നായയുടെ പെരുമാറ്റം ഒട്ടേറെ അഭിനന്ദനങ്ങളാണ് നേടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ സമൂഹത്തിൽ എത്തിയത് വളരെ അതികം ശ്രെദ്ധ നേടിയ ഒരു കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.