കളിപ്പാട്ടത്തിന് പകരം, പെരുമ്പാമ്പ്… ഇത്രയും ധൈര്യം ഉള്ള കുട്ടി വേറെ ഉണ്ടാവില്ല

പാമ്പുകൾ എന്ന് കേട്ടാൽ തന്നെ ഓടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും, പാമ്പുകടിയേറ്റാൽ മരണം സംഭവിക്കും എന്നത് കുട്ടികാലം മുതലേ കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ, മിക്ക ആളുകൾക്കും പാമ്പുകളെ പേടിയാണ്.

വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി നിരവധി.എന്നാൽ പുതു തലമുറയിലെ പലർക്കും വിഷം ഉള്ള പാമ്പിനെയും ഇല്ലാത്ത പാമ്പിനെയും തിരിച്ചറിയാൻ സാധിക്കാറില്ല. വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പു പിടിത്തക്കാർ ഉള്ളതുകൊണ്ട് വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ ഉടനെ അവരെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടുകയും ചെയ്യും.

എന്ത് തന്നെ ആയാലും ഇവിടെ ഇതാ ഒരു കുഞ്ഞിനെ കളിക്കാനായി കൊടുത്തിരിക്കുന്നത് പെരുമ്പാമ്പിനെയാണ്. വിഷം ഇല്ലാത്ത പാമ്പാണ് പെരുമ്പാമ്പ് എന്ന് നമ്മൾ എല്ലാവര്ക്കും അറിയാം. എന്നാൽ വിഷം ഇല്ല എങ്കിലും ചുറ്റി വരിഞ്ഞ് ആട്, നായ പോലെ ഉള്ള ജീവികളെ വരെ ഭക്ഷണമാക്കുന്ന അപകടകാരികളായ പാമ്പുകളാണ് ഇവ. യാതൊരു തരത്തിലും ഭയം ഇല്ലാതെയാണ് ഈ കുട്ടി, പാമ്പിനെ തന്റെ കളി കൂട്ടുകാരനായി മാറ്റിയെടുത്തത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published.