താരൻ പെട്ടെന്ന് പോകാനും മുടി തഴച്ചു വളരാനും|

നമ്മളുടെ മുടിയെ ബാധിയ്ക്കുന്ന പലതരം പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് താരൻ. ഇത് മുടി കൊഴിച്ചിലിന് മാത്രമല്ല, ചർമരോഗങ്ങൾക്ക് വരെ കാരണമാകുന്ന ഒന്നും കൂടിയാണ്. ഇത് ശിരോചർമത്തെ ബാധിയ്ക്കുന്ന രോഗം തന്നെയാണ്. മുടി കൊഴിയുന്നത് മാത്രമല്ല, ഇത് മറ്റുള്ളവർക്ക് മുന്നിൽ നമ്മെ നാണംകെടുത്തുന്ന ഒന്നു കൂടിയാണ്. താരൻ പൊഴിഞ്ഞ് വസ്ത്രത്തിൽ വീഴുന്നതും മുടിയിൽ താരൻ പുറമേയ്ക്ക് കാണുന്ന വിധത്തിൽ നിൽക്കുന്നതുമെല്ലാം അത്ര സുഖകരമായ കാഴ്ചയാകില്ല. ഇതിന് പരിഹാരവുമുണ്ട്. ഇത് ഫംഗസാണ്. ശിരോചർമത്തിലെ സ്വാഭാവിക എണ്ണമയം എടുത്ത് വളരുന്ന ഒരു തരം ഫംഗസാണ് താരൻ. ഇത് ചെറിയ പാളികളായി രൂപാന്തരപ്പെടുന്നു.

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. എന്നാൽ ഇതിന് പകരമായി താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുടെ സഹായം സ്വീകരിച്ചാലോ എന്നാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.