വഴിയിലായ വണ്ടിക്ക് ഒരു ‘തുമ്പിക്കൈ’ സഹായം: വൈറല്‍ക്കാഴ്ച

സമൂഹമാധ്യമങ്ങള്‍വഴി നിരവധി കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നത് , അത്‌പോലെ തന്നെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ഇത്തരം കാഴ്ചകള്‍ക്കിടയില്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് ആനക്കാഴ്ചകളാണ്. സോഷ്യല്‍മീഡിയയിലും ആനപ്രേമികള്‍ ധാരാളം ഉള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് സോഷ്യൽ മീഡിയ ഒന്നടകം ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു ,

 

 

ആന വഴിയിലൂടെ നടന്നുപോവുമ്പോൾ വഴിയിൽ കിടക്കുന്ന വാഹനത്തിന്റെ ഒരു തുമ്പി കൈ സഹായം എന്ന ക്യാപ്ഷ്യനോടെ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , റോഡിന് സമീപത്തായി ഒരു ട്രക്ക് നിലച്ചു പോവുകയായിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ പ്രിവിശ്യയിലുള്ള ഹബാരാനാ വനമേഖലയുടെ ഭാഗമായ പ്രദേശത്തായിരുന്നു സംഭവം. നിലച്ചുപോയ ട്രക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം നീങ്ങിയില്ല. ഇതിനിടെയാണ് ആന എത്തി വാഹനത്തെ പിന്നില്‍ നിന്നും തള്ളിയത്. ഇതോടെ വാഹനം മുന്നിലേക്ക് പോകുന്നതും വിഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

 

Leave a Reply

Your email address will not be published.