നരച്ച മുടി പൂർണ ആരോഗ്യത്തോടെ കറുപ്പ് നിറമാക്കാം

നമ്മുടെ ശരീരഭംഗിക്ക് പൂർണതയും ആകർഷണീയതയുമെല്ലാം നൽകുന്നത് നമ്മുടെ മുടിയാണ്. നീണ്ട് ഇടതൂർന്ന നല്ല ആരോഗ്യമുള്ള ചുരുളൻ മുടി ഓരോ പെൺകുട്ടിയുടേയും സ്വപ്നമാണ്. എന്നാൽ നമ്മളിൽ മിക്കവർക്കും ലഭ്യമാകുന്നതോ . നിറം മങ്ങിയതും പല പല ആരോഗ്യ പ്രശ്നങ്ങളുള്ള തലമുടിയാണ്. സമ്മർദ്ദങ്ങൾ നിറഞ്ഞതും തിരക്കേറിയതുമായ നമ്മുടെ ഇന്നത്തെ ആധുനിക ജീവിതശൈലിയെ ആശ്രയിച്ചുകൊണ്ട് നീണ്ട മുടി നേടിയെടുക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്. നല്ല മുടിയ്ക്ക് അടിസ്ഥാന ഘടകങ്ങൾ ഏറെയുണ്ട്. ഇതിൽ പാരമ്പര്യം മുതൽ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ വരെ പെടുന്നു. പല ഘടകങ്ങൾ ഒത്തു ചേർന്നാലേ മുടി വളരൂ.

 

ഇതു പോലെ ചില ഘടകങ്ങൾ മുടി പോകാനും ഇടയാക്കും. മുടിയുടെ വളർച്ചയ്ക്ക് എണ്ണ മസാജ് ഏറെ അത്യാവശ്യമാണ്. പണ്ടു കാലം മുതൽ തന്നെ പറഞ്ഞു വരുന്ന പരമ്പരാഗത വഴിയാണിത്. മുടിയ്ക്ക് നല്ലതെന്നു പറയുന്ന പല തരം എണ്ണകൾ ലഭിയ്ക്കുന്നുണ്ട്. പലതും നാം വലിയ വില കൊടുത്തു വാങ്ങിയാലും കാര്യമായ ഗുണം ലഭിയ്ക്കാറില്ല. ഇതിനുള്ള പ്രതിവിധി വീട്ടിൽ തയ്യാറാക്കുന്നവ തന്നെയാണ്. ഒന്നും ചേർക്കാതെ തന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണ മുടിയെ നല്ല ആരോഗ്യത്തിൽ വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണ മലയാളികൾ സാധാരണ ഗതിയിൽ പാചകത്തിനും മുടിയിൽ തേയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇത് മുടി കൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്.നമ്മൾക്ക് നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഓയിൽ ആണ് ഈ വീഡിയോയിൽനിർമിച്ചു എടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/pE-n7WjJ1yk

Leave a Reply

Your email address will not be published.