ദിവസവും രാത്രി മഞ്ഞൾപാൽ കുടിക്കുന്നതിനു പിന്നിലെ രഹസ്യം

മഞ്ഞളിട്ട് പാൽ കുടിയ്ക്കുന്നത് ശരീരത്തിന് ആന്തരികമായും ചർമത്തിനും ഗുണകരമാണെന്ന് പറയാറുണ്ട്. ശരീരത്തിന് അകത്ത് ഉണ്ടാകുന്ന മുറിവുകൾക്കും കേടുപാടുകൾക്കും മഞ്ഞൾ ഒരു മരുന്ന് പോലെ പ്രവർത്തിക്കുന്നു. കൂടാതെ, മുഖകാന്തി പരിപോഷിപ്പിക്കുന്നതിനൊപ്പം ആരോഗ്യം വളർത്താനും മഞ്ഞൾ ചേർത്ത പാൽ നല്ലതാണ്.
രാത്രി ഉറങ്ങുന്നതിന് മുമ്പാണ് നമ്മൾ കൂടുതലും മഞ്ഞൾ പാൽ കുടിയ്ക്കുന്നത്. മഞ്ഞൾപാൽ കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ, ചുമ, ജലദോഷം, പനി, സന്ധി വേദന, മലബന്ധം, രക്തശുദ്ധീകരണം എന്നിവയ്ക്കെല്ലാം ആശ്വാസമാകുന്നു.

 

ചൂടുള്ള പാലിൽ അൽപം മഞ്ഞൾ ചേർത്ത് ഇളക്കിയാണ് മിക്കവരും മഞ്ഞൾപാല്‍ തയാറാക്കുന്നത്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പാലില്‍ മഞ്ഞള്‍ അസംസ്കൃതമായി അവശേഷിക്കുന്നതിന് കാരണമാകുന്നു, അതായത് ശരീരത്തിന് മഞ്ഞൾ ഗുണകരമായി എത്തുന്നില്ല.2 കപ്പ് പാൽ, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും ഒരു നുള്ള് കുങ്കുമപ്പൂവ്, 1 ടീസ്പൂൺ തേൻ എന്നിവയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍.
പാൽ ഇടത്തരം തീയിൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ തന്നെ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുങ്കുമപ്പൂവും ചേർക്കുക. ശേഷം ഒന്നോ രണ്ടോ മിനിറ്റ് വീണ്ടും പാൽ തിളപ്പിക്കുക. തുടർന്ന് അടുപ്പിൽ നിന്നും മാറ്റിവച്ച് തണുക്കാൻ അനുവദിക്കുക.

 

https://youtu.be/2I_c-iUN-4Y

Leave a Reply

Your email address will not be published.