കടിയൻ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ

ചൊറിയണം അഥവാ കൊടിത്തൂവ കടിയൻ തുമ്പയുടെ കുടുംബത്തിൽ പെട്ട ഒന്നാണ്. ഇലകളിൽ ചൊറിച്ചിലുണ്ടാകുന്ന ഘടകം അടങ്ങിയ ഈ ചെടി നാട്ടിൻപുറത്തെ വേലിയരികുകളിലും റോഡരികിലും വളപ്പിലുമെല്ലാം ആരുടേയും പ്രത്യേക ശ്രദ്ധയില്ലാതെ വളരുന്ന ഒന്നാണ്.

അവഗണിച്ചു കളയേണ്ട ഒരു സസ്യമല്ല, ഇത്. ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. നെറ്റിൽ എന്ന പേരിൽ അറിയപ്പെടുന്ന ഇതിന് പല അസുഖങ്ങളേയും ശമിപ്പിയ്ക്കാനുള്ള കഴിവുണ്ട്. നല്ലൊന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്നു പറയാം. ആയുർവേദത്തിനും ഇതിന് ഏറെ പ്രധാനപ്പെട്ട ഉപയോഗങ്ങളുണ്ട്.വൈറ്റമിൻ എ, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഇതിന്റെ തണ്ടിലും വേരിലുമുള്ള ട്രൈകോമുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. എന്നാൽ ഈ ചൊറിച്ചി്ൽ വേവിച്ചു കഴിഞ്ഞാൽ മാറും. ഇതു വെള്ളത്തിലിട്ടോ സൂപ്പുകളിലിട്ടോ കഴിയ്ക്കാവുന്നതാണ്. നെറ്റിൽ ടീ അതായത് കൊടുത്തൂവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെയുണ്ട്. ഹെർബർ ടീ എന്ന ഗണത്തിൽ പെടുന്ന ഇത് ഇലയിട്ടു തിളപ്പിച്ച് വാങ്ങി അൽപം തേനും ചേർത്തു കുടിയ്ക്കാൻ സാധിയ്ക്കുന്ന ഒന്നാണ്. ധാരാളം ഗുണം ആണ് ഇതിനു ഉള്ളത്

 

 

Leave a Reply

Your email address will not be published. Required fields are marked *