വളരെ മാരകമായ അസുഖങ്ങൾക്കെതിരെ പോരാടാൻ പ്രതിരോധ ശക്തിയാണ് ഏറ്റവും മികച്ച മാർഗ്ഗം. ഇത് കൂടാതെ ബാക്ടീരിയ, വൈറസ്, വിഷവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളിൽ നിന്ന് നമ്മുടെ രോഗപ്രതിരോധ ശേഷി നമ്മെ സംരക്ഷിക്കുന്നു. രോഗ പ്രതിരോധ സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോളാണ് അസുഖങ്ങൾ നിങ്ങളെ പിടികൂടുന്നത്. ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും നിങ്ങൾക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാൻ സാധിക്കും.
ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മലക്കറികളിലൊന്നാണ് ചീര. ഇവയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ധാരാളം ആൻറ്റി ഒക്സിഡൻററ്റുകളും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി,
പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു മികച്ച ഉറവിടം കൂടിയാണ് ചീര. സ്മൂത്തി, സാലഡ്, കറി എന്നിവയുടെ കൂടെയെല്ലാം നിങ്ങൾക്ക് ചീര ഉൾപ്പെടുത്താവുന്നതാണ്.പുരാതന കാലം മുതൽ ഭക്ഷണങ്ങളിൽ ഉപയോഗിച്ച് വരുന്ന ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. ഇവയ്ക്ക് ധാരാളം ആൻറ്റിഓക്സിഡൻറ്റ്, ആൻറ്റിഇൻഫ്ലമേറ്ററി, ആൻറ്റിബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ ഇവ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു. നിങ്ങൾക്ക് തിളച്ച വെള്ളത്തിൽ ഒരു നുള്ള് മഞ്ഞളും ഇഞ്ചിയും ചേർത്ത് ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. കൂടാതെ മഞ്ഞൾ പൊടി ഒരു ടി സ്പൂൺ തേൻ ചേർത്ത് കഴിക്കാവുന്നതുമാണ്.എന്നാൽ ഇങ്ങനെ ഉള്ള വസ്തുക്കൾ കഴിക്കുകയാണെന്ക്കിൽ നമ്മളുടെ രോഗ പ്രതിരോധ ശേഷി ഇരട്ടി ആവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,