മല്ലിവെള്ളം കുടിച്ചാൽ സംഭവിക്കുന്നത് ഇങ്ങനെ

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റിഷ്യൻമാർ വ്യക്‌തമാക്കുന്നുണ്ട്.

 

 

രാത്രിയിൽ ഒരു സ്‌പൂൺ മല്ലി ഒരു ഗ്ളാസ് വെള്ളത്തിൽ കുതിർത്തു വെക്കണം. തുടർന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ മല്ലിവെള്ളം കൊണ്ടുള്ള മേൻമകൾ ഇനി പറയുന്നവയാണ്.മല്ലിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി തഴച്ചു വളരുന്നതിന് ഗുണം ചെയ്യും. കൂടാതെ മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടി കൊഴിച്ചിൽ കുറയ്‌ക്കാനും മല്ലിയിലെ പോഷണങ്ങൾ സഹായിക്കും. മല്ലിവെള്ളം കുടിക്കുന്നത് പോലെ തന്നെ എണ്ണയിൽ ചേർത്തും മല്ലി തലയിൽ തേക്കുന്നത് ഏറെ ഗുണകരമാണ്.നിരവധി ഗുണങ്ങൾ ആണ് ഇത്തരത്തിൽ ഉള്ള മല്ലി വെള്ളം കുടിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.